അതിഥി തൊഴിലാളികള്‍ക്ക്‌ ട്രെയിനുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി അറസ്റ്റില്‍

0
400


നിലമ്പൂര്‍ :നിലമ്പൂരില്‍ നിന്ന്‌ ഉത്തരേന്ത്യയിലേക്ക്‌ ട്രെയിന്‍ ഉണ്ടെന്ന്‌ വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്റ്റില്‍. എടവണ്ണ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ച സന്ദേശത്തെ തുടര്‍ന്ന്‌ കുറെ അതിഥി തൊഴിലാളികള്‍ യോഗം ചേര്‍ന്നിരുന്നു. എടവണ്ണയിലെ വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെയാണ്‌ ഇയാള്‍ വ്യാജപ്രചരണം നടത്തിയത്‌. ഇയാള്‍ക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ഇന്ന്‌ മലപ്പുറം ജില്ലാ കലക്ടറും എസ്‌പിയും വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY