ബേള കൗമുദി ഗ്രാമീണ നേത്രാലയം സ്ഥാപക ചെയര്‍മാന്‍ കെ നീലകണ്‌ഠന്‍

0
41

ബദിയഡുക്കഃ ബേള കൗമുദി ഗ്രാമീണ നേത്രാലയം സ്ഥാപക ചെയര്‍മാനും കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. അധ്യാപകനുമായ കെ. നീലകണ്‌ഠന്‍(80) അന്തരിച്ചു. ഗ്രാമങ്ങളിലൂടെ വികസനം എന്ന മഹാത്മ ഗാന്ധിയുടെ മുദ്രവാക്യം കൗമുദി ഗ്രാമീണ നേത്രാലയത്തിലൂടെ അന്വര്‍ത്ഥമാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു അധ്യാപക നിയമനം. കേന്ദ്രീയ വിദ്യാലയത്തിന്റെ ആദ്യ ലോഗോ ഇദ്ദേഹത്തിന്റെ സംഭവനയായിരുന്നു. കൃഷിയിലും വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തലിലും അദ്ദേഹം കാട്ടിയ ആത്മാര്‍ത്ഥത പ്രശംസനിയമാണ്‌. ആദര്‍ശങ്ങളെ മുറുക്കി പിടിച്ചുള്ള അദ്ദേഹത്തിന്‍റെ ജീവിതം മാതൃകപരമായിരുന്നു. അദ്ദേഹത്തിന്റെ സംഭവനകള്‍ കണ്ടകൊണ്ട്‌ പുത്തലത്ത്‌ ഹൊസ്‌പിറ്റല്‍ ലൈഫ്‌ ടൈം അച്ചിവ്‌മെന്‍റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. ഭാര്യഃ പരേതയായ കൗമുദി. മക്കള്‍ഃ എന്‍. ജയകുമാര്‍ ( ഐ. ആര്‍. എസ്‌), ഡോ. എന്‍. സുനില്‍, ഉമേശ്‌. മരുമക്കള്‍ഃ രമ, വിദ്യ, സിന്ദു.

NO COMMENTS

LEAVE A REPLY