കുറ്റിക്കോൽ /കാസർകോട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടുപേരുടെ മരണം നാടിനെ ദുഖഃസാന്ദ്രമാക്കി. വർഷങ്ങളോളം കുറ്റിക്കോൽ ടൗണിൽ ഹോട്ടൽ വ്യാപാരിയായിരുന്ന മാലിങ്കൻ മണിയാണി (86) ചെവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തികഞ്ഞ മനുഷ്യസ്നേഹിയായതിനാൽ നാട്ടുകാർക്കിടയിൽ ജനസമ്മതനായ വ്യക്തിത്വമായിരുന്നു. പരേതയായ ജാനകിയാണ് ഭാര്യ. പ്രസന്ന (കാസർകോട് പബ്ലിക് സർവൻറ്സ് സൊസൈറ്റി), രത്നാകരൻ (വിമുക്ത ഭടൻ), ബേബി (ഹെൽത്ത് നഴ്സ്), സിന്ധു (ഖാദി ബോർഡ്, തഞ്ചങ്ങാട്) എന്നിവർ മക്കളാണ്. സുരേന്ദ്രൻ ഇരിയണ്ണി (മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം), കുമാരൻ (സ്കൂൾ ജീവനക്കാരൻ, പിലാങ്കട്ട), ദിവ്യ (അധ്യാപിക), ഗോപി (ഗൾഫ്) എന്നിവർ മരുമക്കളാണ്.
കുറ്റിക്കോൽ പതിക്കാൻ കൊളത്തിങ്കാലിലെ ചിരുതമ്മ (82) ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അന്തരിച്ചത്. അസുഖത്തെ തുടർന്ന് മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ കുളത്തിങ്കാൽ രാമന്റെ ഭാര്യയാണ്. രണ്ടാഴ്ച മുമ്പ് ഇവരുടെ മകൻ ടി.രാജൻ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. പരേതനായ കെ.ടി കുമാരൻ, കെ.ടി രാഗിണി (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് കാറഡുക്ക), കെ.ടി മധുസൂദനൻ (അനശ്വര ഇലക്ട്രോണിക്സ്), യശോദ കുറ്റിക്കോൽ, നിർമല മാങ്ങാട്, ബിജുരാമൻ (ദുബായ്) എന്നിവർ മക്കളാണ്.
കർഫ്യു നിയന്ത്രണമുള്ളതിനാൽ നാട്ടുകാർക്ക് ഒരുനോക്ക് കാണാനാകാതെ സംസ്കാരങ്ങൾ ലളിതമായി നടത്തി. രണ്ടുപേരുടെയും മരണത്തിൽ നാടൊന്നാകെ അനുശോശോചിച്ചു.