ചകിരി ഫാക്‌ടറിക്ക്‌ മുന്നില്‍ തീപിടുത്തം

0
27


കാസര്‍കോട്‌: ചകിരി ഫാക്‌ടറിക്ക്‌ മുന്നിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്കാണ്‌ മാന്യ കൊല്ലങ്കാനയിലുള്ള വെസ്റ്റണ്‍ ഫൈബര്‍ മോഡ്‌ എന്ന സ്ഥാപനത്തിന്റെ മുന്നില്‍ തീപിടുത്തമുണ്ടായത്‌. ഫാക്‌ടറിക്ക്‌ മുന്നില്‍ സൂക്ഷിച്ചിരുന്ന ചകിരിക്കാണ്‌ തീപിടിച്ചത്‌. ഫാക്‌ടറിക്കകത്തേക്ക്‌ തീ ആളി പടരുന്നത്‌ സ്ഥലത്ത്‌ എത്തിയ ഫയര്‍ഫോഴ്‌സ്‌ തടഞ്ഞു. അവിടെയുണ്ടായിരുന്ന ജെ സി ബി ഉപയോഗിച്ച്‌ ചകിരിയെല്ലാം വാരിയെടുത്താണ്‌ ഫാക്‌ടറിക്കകത്തേക്ക്‌ തീ പടരുന്നത്‌ തടഞ്ഞത്‌. നാലു വര്‍ഷം മുമ്പും ഈ ചകിരി ഫാക്‌ടറിക്ക്‌ തീപിടിച്ചിരുന്നു.

NO COMMENTS

LEAVE A REPLY