പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു

0
24


ഉപ്പള: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു.ആനക്കല്ല്‌ മദറമൂലയിലെ പരേതനായ കൃഷ്‌ണ- ദേവകി ദമ്പതികളുടെ മകന്‍ കിഷന്‍ കുമാര്‍ (16)ആണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ ആനക്കല്ല്‌ പുഴയിലാണ്‌ ദുരന്തം നടന്നത്‌.വൈകിട്ട്‌ ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെ കിഷന്‍ കുമാര്‍ ഒഴുക്കില്‍പ്പെട്ട്‌ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ച്‌ നാട്ടുകാര്‍ ഓടിയെത്തി കിഷന്‍കുമാറിനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബണ്ട്വാള്‍ വിജയട്‌ക്ക സ്വദേശികളായ കിഷന്‍ കുമാറിന്റെ കുടുംബം ആനക്കല്ല്‌ മദറ മൂലയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസിച്ചു വരുന്നത്‌. കീര്‍ത്തന്‍, കിഷോരി, കിരണ്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.

NO COMMENTS

LEAVE A REPLY