മൊഗ്രാലില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന്‌ ആരവം

0
20


മൊഗ്രാല്‍:ജില്ലയിലെ ഫുട്‌ബോള്‍ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാലില്‍ വീണ്ടും കാല്‍പ്പന്തുകളിയുടെ ആരവമുയരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ മാമാങ്കത്തിനെ വരവേല്‍ക്കാനൊരുങ്ങി.ടൗണ്‍ ടീം മൊഗ്രാലിന്റെ ആഭിമുഖ്യത്തില്‍ നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിക്കും, ക്യാഷ്‌ അവാര്‍ഡിനും വേണ്ടിയാണ്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ നടക്കുക. ജനുവരി 31 ഫെബ്രുവരി 1, 2 തീയ്യതികളിലായി മൊഗ്രാല്‍ ഗവണ്‍മെന്‍റ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ജില്ലയിലെ 24 ടീമു കള്‍ മാറ്റുരയ്‌ക്കും. രാത്രി 7 മണി മുതലാണ്‌ മത്സരങ്ങള്‍. അഖിലേന്ത്യ സംസ്ഥാന ജില്ലാ താരങ്ങ ള്‍ക്ക്‌ പുറമേ വിദേശ താരങ്ങളും 24 ടീമുകള്‍ക്കു വേണ്ടി ബൂട്ടണിയും. മൊഗ്രാലിലെ ഈ സീസണിലെ ആദ്യ ടൂര്‍ണമെന്റ്‌ എന്ന നിലയില്‍ മത്സരങ്ങളെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ ഫുട്‌ബോള്‍ ഗ്രാമം. ടൂര്‍ണമെന്റിന്റെ `ബ്രോഷര്‍’ എന്‍ എ മുഹമ്മദലി, കുമ്പള സബ്‌ ഇന്‍സ്‌പെക്ടര്‍ സന്തോഷിന്‌ നല്‍കി പ്രകാശനം ചെയ്‌തു. ഹമീദ്‌, നവാസ്‌ ടി എം, അന്‍വര്‍ അഹ്മദ്‌ എസ്‌, റിയാസ്‌, സൈഫുദ്ദീന്‍, മുഹമ്മദ്‌, എച്ച്‌ എ ഖാലിദ്‌, റഫീഖ്‌, സലീം, രിഫായി, സുനൈഫ്‌, ബഷീര്‍, എം എസ്‌ അഷ്‌റഫ്‌ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY