ടയര്‍ മോഷണം; ലോറി നിര്‍ത്തിയിട്ടതില്‍ ദുരൂഹത

0
9

നീലേശ്വരം: കരുവാച്ചേരി ദേശീയപാതയോരത്ത്‌ കണ്ടയ്‌നര്‍ ലോറി നിര്‍ത്തിയിച്ചതില്‍ ദുരൂഹത. ലോറിയുടെ ആറു ടയറുകളും മോഷണം പോയിട്ടും ആരും പരാതിയുമായി വരാത്തതുമാണ്‌ ദുരൂഹതയ്‌ക്ക്‌ ഇടയാക്കിയത്‌. ഇന്നലെ രാവിലെയാണ്‌ കരുവാച്ചേരിയില്‍ കണ്ടയ്‌നര്‍ ലോറി നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്‌. ലോറിയുടെ ടയറുകള്‍ ഊരിയെടുത്ത നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന്‌ പൊലീസ്‌ സ്ഥലത്ത്‌ എത്തിയെങ്കിലും ജീവനക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നു രാവിലെ വരെ ആരും എത്താത്തതാണ്‌ ദുരൂഹതയ്‌ക്ക്‌ ഇടയാക്കുന്നത്‌. ലോറിക്കകത്ത്‌ എന്താണ്‌ ഉള്ളതെന്നു വ്യക്തമല്ല. ലോറിയുമായി ബന്ധപ്പെട്ട ആരും എത്താത്തതും ലോറിക്കകത്ത്‌ എന്താണുള്ളതെന്നു വ്യക്തമാകാത്തതുമാണ്‌ ദുരൂഹതയ്‌ക്കിടയാക്കുന്നത്‌.
ലോറിയുടെ ആര്‍.സി ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി നീലേശ്വരം എസ്‌.ഐ പറഞ്ഞു.

NO COMMENTS

LEAVE A REPLY