ട്രാഫിക്‌ വാരാചരണത്തിനു തുടക്കമായി; നിയമം പാലിക്കുന്നവര്‍ക്ക്‌ പെട്രോള്‍ സമ്മാനം

0
10

കാസര്‍കോട്‌: റോഡ്‌ സുരക്ഷാവാരാചരണത്തിനു തുടക്കമായി. കാസര്‍കോട്‌, ചന്ദ്രഗിരി ജംഗ്‌ഷനു സമീപം ഇന്നു രാവിലെ നടന്ന പരിപാടി ഡിവൈ.എസ്‌.പി പി.ഹസൈനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ട്രാഫിക്‌ എസ്‌.ഐ ടി.രഘൂത്തമന്‍, മനാഫ്‌, അജയ്‌.കെ.വി, ജാഫര്‍ സാദിഖ്‌, റിറ്റാസ്‌, കെ.എം.നൗഷാദ്‌ സംസാരിച്ചു.വാരാചരണത്തിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കും. ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ട്രാഫിക്‌ പൊലീസ്‌ പറഞ്ഞു. ആവശ്യ രേഖകള്‍ കൈവശം വെയ്‌ക്കുകയും ട്രാഫിക്‌ നിയമം പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ഒരു ലിറ്റര്‍ പെട്രോള്‍ പാരിതോഷികമായി നല്‍കുകയും ചെയ്യുമെന്നു കൂട്ടിച്ചേര്‍ത്തു.കെ.എല്‍-14 എന്ന കൂട്ടായ്‌മയുടെ സഹകരണത്തോടെയാണ്‌ പെട്രോള്‍ നല്‍കുക.

NO COMMENTS

LEAVE A REPLY