പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി റിമാന്റില്‍

0
18


കുമ്പള: പതിമൂന്നുകാരിയെ അപമാനിച്ചുവെന്ന പരാതിയില്‍ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റിലായ മൊഗ്രാല്‍ നടപ്പള്ളയിലെ അബ്‌ദുള്‍ ഷിഹാബി(20)നെ കോടതി റിമാന്റ്‌ ചെയ്‌തു. കുമ്പള പൊലീസാണ്‌ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്‌. രണ്ടാഴ്‌ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.ഈ മാസം 7ന്‌ വൈകിട്ടാണ്‌ സംഭവം. വഴി നടന്നു പോവുകയായിരുന്ന പതിമൂന്നുകാരിയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി.

NO COMMENTS

LEAVE A REPLY