നെയ്യംകയത്ത്‌ കാട്ടാനകളുടെ വിളയാട്ടം; വ്യാപക കൃഷി നാശം

0
15


കാനത്തൂര്‍: പയസ്വിനിപുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നെയ്യംകയത്തെ അമ്പുട്ടിനായര്‍, അച്യുതന്‍ നായര്‍, ടി രാമന്‍, രാഘവന്‍ നായര്‍, തമ്പാന്‍ നായര്‍ എന്നിവരുടെ തോട്ടങ്ങളിലാണ്‌ കാട്ടാനക്കൂട്ടം തിമിര്‍ത്താടിയത്‌. ആദ്യമായാണ്‌ ഈ തോട്ടങ്ങളില്‍ കാട്ടാനകള്‍ ആക്രമണം നടത്തുന്നത്‌. രാത്രി രണ്ടു മണിയോടെ പുഴ കടന്നാണ്‌ ആറോളം വരുന്ന ആനകള്‍ എത്തിയത്‌. പുലര്‍ച്ചെ നാലുമണിയോടെ ശബ്‌ദം കേട്ട്‌ ഒരു വീട്ടുകാര്‍ ഉണരുകയും മറ്റു വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. എല്ലാവരും സംഘടിതരായെത്തി ബഹളം വെച്ചതോടെ ആനകള്‍ പുഴ നീന്തി കാട്ടിലേയ്‌ക്ക്‌ കടക്കുകയായിരുന്നു. തമ്പാന്‍ നായരുടെ വീട്ടുമുറ്റംവരെ ആനകളെത്തി വാഴയും കവുങ്ങും നശിപ്പിച്ചു. മറ്റു തോട്ടങ്ങളിലെ തെങ്ങ്‌, കവുങ്ങ്‌, വാഴ എന്നിവയാണ്‌ നശിപ്പിക്കപ്പെട്ടത്‌.
ഒരായുഷ്‌ക്കാലം കൊണ്ട്‌ നട്ടുവളര്‍ത്തിയ കൃഷികള്‍ ആനകള്‍ നശിപ്പിച്ചതു കണ്ട്‌ കണ്ണീരൊഴുക്കുകയാണ്‌ കര്‍ഷകര്‍. ഇടക്കാലത്ത്‌ അല്‍പ്പം ശമനം ഉണ്ടായ കാട്ടാന ആക്രമണം വീണ്ടും നിത്യ സംഭവമായി മാറിയതോടെ ഭീതിയിലായിരിക്കുകയാണ്‌ നാട്ടുകാര്‍.

NO COMMENTS

LEAVE A REPLY