മഴ: ഉപ്പളയില്‍ കേബിള്‍ കുഴി താഴ്‌ന്നു; അപകട ഭീഷണി

0
13


ഉപ്പള: മഴവെള്ളം കെട്ടിനിന്ന്‌ കേബിള്‍ കുഴി താഴ്‌ന്നു. ഇതോടെ ഉപ്പള ജംഗ്‌ഷനില്‍ അപകട ഭീഷണി ഉയര്‍ന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ്‌ ഉപ്പള ജംഗ്‌ഷന്‍ വരെ കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തിരുന്നത്‌. കേബിള്‍ ഇട്ട ശേഷം ഇവ മൂടുകയും ചെയ്‌തു. എന്നാല്‍ ഇന്നലെ പെയ്‌ത മഴ വെള്ളം സ്ഥലത്ത്‌ കെട്ടിനിന്നതോടെ കുഴിയിലെ മണ്ണ്‌ താഴ്‌ന്നുപോയതാണ്‌ കുഴി രൂപപ്പെടാന്‍ കാരണം. കുഴി ഉടന്‍ മൂടിയില്ലെങ്കില്‍ അപകടത്തിന്‌ ഇടയാക്കുമെന്ന്‌ യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

NO COMMENTS

LEAVE A REPLY