ശസ്‌ത്രക്രിയക്കിടയില്‍ യുവാവ്‌ മരിച്ചു

0
18


കുറ്റിക്കോല്‍: ശസ്‌ത്രക്രിയക്കിടയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ ജോലിക്കായി കാത്തിരിക്കുന്ന യുവാവ്‌ മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. മുന്നാട്‌, കക്കോട്ടമ്മയിലെ നാരായണന്‍- സുമതി ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (22) ആണ്‌ മരിച്ചത്‌.
മംഗ്‌ളൂരുവിലെ ആശുപത്രിയിലാണ്‌ സംഭവം. നേരത്തെ കഠിനമായ വയറുവേദനയെ തുടര്‍ന്ന്‌ അര്‍ജുനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. തലമുടി വയറ്റിനു അകത്തു ചെന്നതാണ്‌ വേദനയ്‌ക്ക്‌ ഇടയാക്കിയതെന്നും തലമുടി നീക്കം ചെയ്‌തതായും ഡോക്‌ടര്‍മാര്‍ അന്ന്‌ പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നു വീട്ടില്‍ തിരികെ എത്തി വിശ്രമിച്ചുവെങ്കിലും രണ്ടുമാസത്തിനു ശേഷം വീണ്ടും വേദന തുടങ്ങി. തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയതും. സഹോദരങ്ങള്‍: രഞ്‌ജിത്ത്‌, ദീക്ഷിത്ത്‌.

NO COMMENTS

LEAVE A REPLY