ട്യൂഷനു പോയ പെണ്‍കുട്ടിയെ കാണാതായി; തമിഴ്‌നാട്‌ പൊലീസ്‌ പയ്യന്നൂരിലും നീലേശ്വരത്തും

0
9


പയ്യന്നൂര്‍: ട്യൂഷന്‍ ക്ലാസിനു പോയി ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ തേടി പൊലീസ്‌ പയ്യന്നൂരിലും നീലേശ്വരത്തുമെത്തി. തിരുനെല്‍വേലി, പനവടലി ചിത്രം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഡി സൗന്ദര്യ (16)യെയാണ്‌ കാണാതായത്‌. കുട്ടിയുടെ ബന്ധുവായ സെന്തുര്‍ പാണ്ട്യന്‍ എന്നയാളുടെ വീട്ടില്‍ താമസിച്ചു പഠിച്ചു വരികയായിരുന്നു. 2019 മെയ്‌ 20ന്‌ പതിവു പോലെ ട്യൂഷനു പോയതായിരുന്നു. വൈകുന്നേരം തിരിച്ച്‌ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ എവിടെയോ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ്‌ പൊലീസ്‌ എത്തിയത്‌. പെണ്‍കുട്ടിയുടെ ചിത്രമടങ്ങിയ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പൊലീസ്‌ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്‌. നെറ്റിയില്‍ ഉള്ള മുറിപ്പാടാണ്‌ പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള പ്രധാന അടയാളമെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY