വിദ്യാദായിനി ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്‌തു

0
1

മാവുങ്കാല്‍: നാടിന്‌ വിജ്ഞാനത്തിന്റെ കെടാവിളക്ക്‌ തെളിഞ്ഞുകൊണ്ട്‌ വിദ്യാദായിനി ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്‌തു. ഉദയംകുന്ന്‌ വിദ്യാദായിനി ഗ്രന്ഥാലയത്തില്‍ ചേര്‍ ന്ന ചടങ്ങില്‍ തപസ്യ ജില്ല ജന.സെക്രട്ടറി എന്‍.വി ശൈലേന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥാലയ സമിതി പ്രസിഡന്റ്‌ പി.കെ ബാബു ആധ്യക്ഷം വഹിച്ചു. കെ.എം ഗോപാലന്‍, വി.കെ.ഉണ്ണികൃഷ്‌ണന്‍, പി.കെ ഉണ്ണികൃഷണന്‍ പ്രസംഗിച്ചു. പുസ്‌തകം ഏറ്റു വാങ്ങല്‍, അംഗങ്ങള്‍ക്ക്‌ പുസ്‌തക വിതരണ ഉദ്‌ഘാടനം എന്നിവയും ഉണ്ടാവും. വ്യാപാരി വ്യവസായി ഏകോപന സമിതിക്കു വേണ്ടിയും വിവിധ വ്യക്തികളും പുസ്‌തക സമര്‍പ്പണം നടത്തി. പി.കെ പ്രജിത്ത്‌ സ്വാഗതവും ടി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY