ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ്‌ യുവാവ്‌ മരിച്ചു

0
13

കാസര്‍കോട്‌: ചൂണ്ടയിടുന്നതിനിടയില്‍ പുഴയില്‍ വീണ്‌ യുവാവ്‌ മരിച്ചു. ചൗക്കി മജലിലെ ആനന്ദ്‌ (40) ആണ്‌ ഷിറിയ പുഴയില്‍ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 5.30 വോടെയാണ്‌ അപകടം നടന്നത്‌. ആനന്ദ്‌ സുഹൃത്തുക്കള്‍ക്കൊപ്പം ഷിറിയ പുഴയില്‍ മത്സ്യം പിടിക്കാന്‍ പോയതായിരുന്നു. ചൂണ്ടയിടുന്നതിനിടയിലാണ്‌ അപകടമെന്നു പറയുന്നു. ഭട്ട്യ-രാജീവി ദമ്പതികളുടെ മകനാണ്‌. ഭാര്യ: പ്രിയ. മക്കള്‍: അനൂപ്‌, അനീഷ്‌, ശിവാനി. സഹോദരങ്ങള്‍: അശോകന്‍, അശ്വിനി, രോഷ്‌നി.

NO COMMENTS

LEAVE A REPLY