വര്‍ഗ്ഗീയ സംഘര്‍ഷത്തിനു നീക്കം: ഉളിയത്തടുക്ക സ്വദേശി റിമാന്റില്‍

0
16


മുള്ളേരിയ: വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാവുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തി യെന്നാരോപിച്ച്‌ ഉളിയത്തടുക്ക നാഷണല്‍ നഗറിലെ മുഹമ്മദ്‌ നൗഫലി(29)നെ ആദൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രതിയെ കോടതി റിമാന്റ്‌ ചെയ്‌തു.
മുള്ളേരിയ, പൂവടുക്കയിലെ പച്ചക്കറിക്കടയില്‍ നടന്ന സംഘട്ടനത്തില്‍ ജാഫര്‍ എന്നയാള്‍ക്ക്‌ പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ അര്‍ളടുക്കയിലെ നന്ദു അടക്കം നാലു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ ജാഫറിനെ മതം ചോദിച്ചു മര്‍ദ്ദിച്ചുവെന്നായിരുന്നു മുഹമ്മദ്‌ നൗഫലിന്റെ നവമാധ്യമ പ്രചരണമെന്നു പൊലീസ്‌ പറഞ്ഞു. ഈ സംഭവത്തില്‍ നേരത്തെ ഇയാള്‍ ക്കെതിരെ പൊലീസ്‌ ജാമ്യമില്ലാ കേസെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY