ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ഹൃദ്രോഗി മരിച്ചു

0
3


ബദിയഡുക്ക: ഹൃദ്രോഗ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ പെര്‍ഡാല ഗോളിയഡുക്ക, ശാന്തിപ്പള്ളയിലെ കൃഷ്‌ണനായിക്ക്‌ (46) അന്തരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ ഞായറാഴ്‌ച ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ്‌ മരണം. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ്‌ മരണകാരണമെന്നു പറയുന്നു. കൃഷ്‌ണനായിക്‌ കൂലിപ്പണിക്കാരനാണ്‌. ഞായറാഴ്‌ചയാണ്‌ ആശുപത്രിയിലെത്തിച്ചത്‌.
ഭാര്യ: പ്രേമ. മകള്‍: അക്ഷിത. സഹോദരങ്ങള്‍: സുബ്ബനായിക്ക്‌, വെങ്കപ്പനായിക്ക്‌.

NO COMMENTS

LEAVE A REPLY