ചീട്ടുകളി: ആറംഗ സംഘം അറസ്റ്റില്‍

0
6


കാഞ്ഞങ്ങാട്‌: പണം വെച്ച്‌ ചീട്ടു കളിക്കുകയായിരുന്ന ആറംഗ സംഘം അറസ്റ്റില്‍. കിഴക്കുംകര സ്വദേശികളായ പി പി രാജേഷ്‌ (40), രമേശന്‍ (43), മാത്യു (37), രജീഷ്‌ കൃഷ്‌ണന്‍ (38), എ കെ ബിജു (42), നോര്‍ത്ത്‌ കോട്ടച്ചേരിയിലെ സുകുമാരന്‍ (49) എന്നിവരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മാവുങ്കാല്‍ സണ്‍റൈസ്‌ ആശുപത്രിക്ക്‌ സമീപത്താണ്‌ ചീട്ടുകളി പിടികൂടിയതെന്നു പൊലീസ്‌ പറഞ്ഞു. കളിക്കളത്തില്‍ നിന്ന്‌ 7200 രൂപയും പിടിച്ചെടുത്തു.

NO COMMENTS

LEAVE A REPLY