മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങി മത്സ്യതൊഴിലാളി മരിച്ചു

0
5


മഞ്ചേശ്വരം: മത്സ്യബന്ധനത്തിനിടയില്‍ മത്സ്യതൊഴിലാളി വലയില്‍ കുടുങ്ങി മരിച്ചു.
കണ്വതീര്‍ത്ഥ ശ്രീബാലാഞ്‌ജനേയ സ്‌കൂളിന്‌ സമീപം താമസിക്കുന്ന സുധാകര (60)യാണ്‌ മരിച്ചത്‌. ഇന്നലെ കണ്വതീര്‍ത്ഥ കടലിലാണ്‌ അപകടം. ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ മത്സ്യബന്ധനത്തിന്‌ കടലില്‍ വലയിട്ട്‌ പോയതായിരുന്നു. വൈകീട്ട്‌ 4.30 വോടെ തിരിച്ചു വന്ന്‌ വല വലിക്കുന്നതിനിടയിലാണ്‌ ശക്തമായ തിരമാലയില്‍പ്പെട്ട്‌ സുധാകര വലയില്‍ കുടുങ്ങിയത്‌. വിവരമറിഞ്ഞ്‌ നാട്ടുകാരെത്തി ഇയാളെ എടുത്ത്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലപ്പാടി ഉച്ചില നരഹരി ഗുഡെ ശ്രീവിഷ്‌ണു മൂര്‍ത്തി ദൈവസ്ഥാനത്തിലെ പൂജാരി കൂടിയാണ്‌ സുധാകര. ഭാര്യ: വസന്തി. മക്കള്‍: സുകേഷ്‌, പവന്‍, ചേതന്‍. സഹോദരങ്ങള്‍: മോഹന്‍ എന്ന മുരളി, രേവതി, വാരിജ, ചമ്പ, സുജാത.

NO COMMENTS

LEAVE A REPLY