തനിച്ച്‌ താമസിക്കുന്ന വൃദ്ധന്‍ മരിച്ച നിലയില്‍

0
12


കാഞ്ഞങ്ങാട്‌: തനിച്ച്‌ താമസിക്കുന്ന വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയപുരം, കോടോത്തെ കുഞ്ഞമ്പു (67)വാണ്‌ മരിച്ചത്‌. പുറത്തു കാണാത്തതിനെ തുടര്‍ന്ന്‌ അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
രാജപുരം പൊലീസെത്തി ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.
ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിണങ്ങി പോയതിന്‌ ശേഷം കുഞ്ഞമ്പു തനിച്ച്‌ താമസിച്ചുവരികയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY