ബേക്കലില്‍ തോണിമറിഞ്ഞ്‌ മത്സ്യതൊഴിലാളിയെ കാണാതായി

0
32


ബേക്കല്‍: ബേക്കല്‍ പുതിയ കടപ്പുറം തീരക്കടലില്‍ മത്സ്യ ബന്ധന തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി. മറ്റു തോണിക്കാര്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ നാലുപേരെ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍, കടപ്പുറത്തെ ദാസ(60)നെയാണ്‌ കാണാതായത്‌. നിതീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയില്‍ മത്സ്യബന്ധനത്തിനു പോയതായിരുന്നു ദാസനും സഹതൊഴിലാളികളും. ബേക്കല്‍ പുതിയ കടപ്പുറത്തു നിന്നു 200 മീറ്റര്‍ മാറി മത്സ്യ ബന്ധനം നടത്തുന്നതിനിടയില്‍ ഉണ്ടായ ശക്തമായ തിരയില്‍പ്പെട്ട്‌ ഫൈബര്‍ തോണിമറിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. മറ്റു തോണിക്കാര്‍ ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ്‌ ദാസന്‍ ഒഴികെയുള്ളവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്‌. ദാസനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്‌. പരിക്കേറ്റവരെ ബേക്കല്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.

NO COMMENTS

LEAVE A REPLY