പെര്‍ഡാല പാലത്തിന്‌ സമീപം പാതാളക്കുഴി; യാത്രക്കാര്‍ ഭീതിയില്‍

0
13


സീതാംഗോളി: ബദിയഡുക്ക-കുമ്പള റോഡിലെ പെര്‍ഡാല പാലത്തിന്‌ സമീപത്തെ റോഡിലെ വന്‍ കുഴികള്‍ അപകട ഭീഷണി രൂക്ഷമാക്കുന്നു. റോഡിലെ മറ്റു കുഴികളെല്ലാം മൂടിയതിനാല്‍ വലിയ വേഗതയിലാണ്‌ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്‌. എന്നാല്‍ പെര്‍ഡാല പാലത്തിന്‌ സമീപത്ത്‌ കുഴിയുള്ള കാര്യം വാഹനം ഓടിക്കുന്നവര്‍ക്ക്‌ മുന്‍കൂട്ടി അറിയുന്നതിന്‌ ഒരു സൂചന പോലും സ്ഥാപിച്ചിട്ടില്ല. പലപ്പോഴും കുഴികളില്‍ വീണ ശേഷമാണ്‌ കുഴിയുള്ള കാര്യം ഡ്രൈവര്‍മാര്‍ അറിയുന്നതെന്ന്‌ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുഴിയില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നതും അപകട ഭീഷണി ഇരട്ടിപ്പിക്കുന്നു.

NO COMMENTS

LEAVE A REPLY