ഗാഡിഗുഡ്ഡ റോഡില്‍ വെള്ളംകെട്ടി നിന്നു ദുരിതം

0
17


മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിന്റെ ആസ്ഥാനമായ മുള്ളേരിയ ടൗണിലെ ഗാഡി ഗുഡ്ഡ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം യാത്രക്കാര്‍ വിഷമിക്കുന്നു. ചെറിയ മഴ പെയ്‌താല്‍ പോലും റോഡ്‌ പുഴ പോലെയാവുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ഇതു വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാവുന്നു. ഓവു ചാലുകളില്‍ മാലിന്യം നിറഞ്ഞതിനാലാണ്‌ വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നതെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയില്‍ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ്‌ ഓവുചാലുകള്‍ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ അധികൃതര്‍ അതിനു തയ്യാറായില്ല. ആശുപത്രിയും ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ്‌ വെള്ളം കെട്ടിക്കിടന്നു ദുരിതമാവുന്നതെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY