ഓണക്കാലത്ത്‌ പിഴ ഈടാക്കില്ല

0
21


തിരു: ഓണക്കാലത്ത്‌ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക്‌ പിഴയീടാക്കില്ലെന്ന്‌ ഗതാഗത വകുപ്പ്‌ മന്ത്രി എ.കെ.ശശീന്ദ്രന്‍. പിഴക്ക്‌ പകരം ബോധവല്‍ക്കരണം നടത്തും. നിയമത്തില്‍ വന്‍ പിഴ ചുമത്തുന്ന വകുപ്പ്‌ മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ നിയമ സാധുത തേടി ഗതാഗത വകുപ്പ്‌ നിയമ വകുപ്പിന്‌ കത്തയച്ചിട്ടുമുണ്ട്‌. വന്‍ പിഴ ഈടാക്കുന്നത്‌ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ്‌ നീക്കം.
അതേസമയം മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കിയ ശേഷം ആറ്‌ ദിവസം കൊണ്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ പിഴയിനത്തില്‍ കിട്ടിയത്‌ 46 ലക്ഷം രൂപയാണ്‌.

NO COMMENTS

LEAVE A REPLY