കരിവെള്ളൂരില്‍ ബൈക്ക്‌ മറിഞ്ഞ്‌ യുവാവ മരിച്ചു

0
9


പയ്യന്നൂര്‍: ബൈക്ക്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു. ഇന്ന്‌ രാവിലെ ദേശീയപാതയില്‍ കരിവെള്ളൂര്‍ ഓണക്കുന്നിലാണ്‌ അപകടം.കൊടക്കാട്‌ സ്വദേശി പി.പി.പ്രദീപ്‌ (28)ആണ്‌ മരിച്ചത്‌. വെള്ളൂര്‍ ബേങ്കിന്‌ സമീപത്തെ സ്ഥാപനത്തിലെ വെല്‍ഡിംഗ്‌ തൊഴിലാളിയായ പ്രദീപ്‌ രാവിലെ ബൈക്കില്‍ ജോലി സ്ഥലത്തേക്ക്‌ വരുന്നതിനിടയിലാണ്‌ ഓണക്കുന്നില്‍ അപകടമുണ്ടായത്‌. കൊടക്കാട്ടെ ദാമോദരന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്‌.

NO COMMENTS

LEAVE A REPLY