മുള്ളേരിയ ടൗണില്‍ നായ ശല്യം രൂക്ഷം

0
12


മുള്ളേരിയ: മുള്ളേരിയ ടൗണിന്റെ നിയന്ത്രണം നായ്‌ക്കൂട്ടം ഏറ്റെടുത്തു.കൂട്ടംകൂട്ടമായി റോന്തുചുറ്റുന്ന നായ്‌ക്കള്‍ വ്യാപര സ്ഥാപനങ്ങളുടെ മുമ്പിലും, ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ പരിസരത്തും ജനങ്ങള്‍ക്ക്‌ ഭീതിയുണ്ടാക്കുന്നു.
ഒരു വര്‍ഷം മുമ്പ്‌ നായപിടുത്തക്കാര്‍ മുള്ളേരിയയില്‍ വന്നു നായകളെ പിടിച്ചു കൊണ്ട്‌ പോയിരുന്നു. ഇപ്പോള്‍ അന്നത്തെക്കാള്‍ കൂടുതല്‍ നായ്‌ക്കള്‍ ടൗണിലായിരിക്കുന്നു.
കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ നായ്‌ക്കള്‍ ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നിന്നും കൂട്ടമായി കുരച്ചതു അവിടെയുണ്ടായിരുന്നവരെ മാത്രമല്ല, ടൗണിലുണ്ടായിരുന്നവരെയാകെ പരിഭ്രമിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ശൗര്യം അടക്കാതിരുന്ന നായക്കൂട്ടത്തെ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു വ്യാപാരികള്‍ നേരിട്ടതോടെ അവ പിന്നെക്കാണാമെന്ന താക്കീതോടെ മുരണ്ടുകൊണ്ടു പിന്മാറുകയായിരുന്നു.

NO COMMENTS

LEAVE A REPLY