ബദിയഡുക്ക ആഴ്‌ച ചന്തയില്‍ മോഷ്‌ടാക്കള്‍ കേന്ദ്രീകരിക്കുന്നതായി പരാതി

0
18


ബദിയഡുക്ക: ബദിയഡുക്ക ആഴ്‌ച ചന്തയില്‍ മോഷണം പതിവാകുന്നതായി ആശങ്ക ഉയരുന്നു. ആഴ്‌ചചന്തയില്‍ എത്തുന്ന സ്‌ത്രീകളുടെ പണം, മൊബൈല്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം ചന്ത ദിവസങ്ങളില്‍ ബദിയഡുക്കയില്‍ സജീവമാവുന്നെന്നാണ്‌ ആക്ഷേപം. കഴിഞ്ഞ ശനിയാഴ്‌ച ആഴ്‌ച ചന്തയിലെത്തിയ നീര്‍ച്ചാല്‍ സ്വദേശിനിയുടെ പണവും, മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു. രണ്ടാഴ്‌ച മുമ്പ്‌ ഏത്തടുക്കയില്‍ രണ്ട്‌ സ്‌ത്രീകളുടെ പണവും കവര്‍ന്നു. ശനിയാഴ്‌ച നടക്കുന്ന ആഴ്‌ച ചന്തയില്‍, പണം മോഷ്‌ടിക്കുന്ന പ്രത്യേക സംഘം തന്നെ എത്തുന്നുണ്ടെന്ന്‌ ആക്ഷേപമുണ്ടെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ എന്‍ കൃഷ്‌ണ ഭട്ട്‌ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY