ഓണം:എയര്‍ലൈന്‍സ്‌ ജംഗ്‌ഷനില്‍ മലിനജലവും ദുര്‍ഗന്ധവും ദുസ്സഹം

0
17


കാസര്‍കോട്‌: കാസര്‍കോട്‌ ടൗണിലെ എയര്‍ലൈന്‍സ്‌ ജംഗ്‌ഷനില്‍ ഓവുചാല്‍ തകര്‍ന്നു മലിനജലം റോഡില്‍ ഒഴുകുന്നു. ഒരാഴ്‌ചയായി ഈ സ്ഥിതി തുടരുന്നു. മുനിസിപ്പല്‍ അധികൃതര്‍ അതുവഴി കാറില്‍ ചീറിപ്പായുന്നു. ദുര്‍ഗന്ധവും മലിന ജലവും കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടുന്നു. മലിനജലം മഴവെള്ളത്തില്‍ കവര്‍ന്ന്‌ ഒഴുകുന്നത്‌ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ക്കിടയാക്കുമെന്ന്‌ ആളുകള്‍ ഭയപ്പെടുന്നു.മലിനജലം റോഡില്‍ കെട്ടിക്കിടക്കുന്നത്‌ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്‌. കനത്ത മഴയില്‍ ഓവുചാലില്‍ വെള്ളം കയറിയതും ചിലയിടങ്ങളില്‍ ഓവുചാലുകള്‍ പൊട്ടിയതുമാണ്‌ മലിനജലം പുറത്തേക്ക്‌ ഒഴുകാന്‍ കാരണമായതെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY