മഴയില്‍ ഒഴുകിയെത്തിയ മണ്ണ്‌ റോഡില്‍ അപകട കെണിയൊരുക്കുന്നു

0
15


ഉപ്പള: കനത്ത മഴയില്‍ റോഡിലേക്ക്‌ ഒഴുകിയെത്തിയ മണ്ണ്‌ കൂനകളായി കിടക്കുന്നത്‌ അപകടക്കെണിയൊരുക്കുന്നു. മംഗല്‍പാടി പ്രതാപ്‌നഗര്‍-അംബേദ്‌ക്കര്‍ കലാവേദി റോഡിലാണ്‌ മണ്‍തിട്ടകള്‍ രൂപം കൊണ്ടത്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ സമീപത്തെ കൃഷ്‌ണനഗര്‍ റോഡില്‍ നിന്നാണ്‌ മണ്ണ്‌ കുത്തിയൊലിച്ച്‌ ഈ റോഡിലേക്ക്‌ എത്തിയത്‌. ഇതേ തുടര്‍ന്ന്‌ റോഡില്‍ അങ്ങിങ്ങായി മണ്‍തിട്ടകള്‍ രൂപം കൊണ്ടതാണ്‌ ഗതാഗതത്തിന്‌ തടസ്സമാവുകയും അപകടക്കെണിയാവുകയും ചെയ്‌തത്‌. കൃഷ്‌ണനഗര്‍, റോഡില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതിനാലാണ്‌ റോഡില്‍ വെള്ളം കയറി മണ്ണ്‌ ഒലിച്ചു പോയത്‌. റോഡിലെ മണ്‍തിട്ടകള്‍ നീക്കി സുഗമമായ യാത്രാസൗകര്യം ഉണ്ടാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY