ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം; ചന്തേരയിലും ചിറ്റാരിക്കാലിലും കേസ്‌

0
12


കാഞ്ഞങ്ങാട്‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ചു ചന്തേര, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
സി.പി.എം മൗക്കോട്‌ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്‌ണന്റെ പരാതിയില്‍ പൂങ്ങോട്‌ സ്വദേശി പി.ബൈജു, ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറി വിപിന്റെ പരാതിയില്‍ ചിറ്റാരിക്കാലിലെ വി.ഡി.ജോര്‍ജ്‌ എന്നിവര്‍ക്കെതിരെയാണ്‌ ചിറ്റാരിക്കാല്‍ പൊലീസ്‌ കേസെടുത്തത്‌.
മാണിയാട്ടെ കെ.മനീഷിന്റെ പരാതിയില്‍ ചന്തേര സ്വദേശി സനലിനെതിരെയും ചന്തേര പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY