റിയാസ്‌ മൗലവി വധക്കേസ്‌; വിചാരണ അവസാന ഘട്ടത്തില്‍

0
18


കാസര്‍കോട്‌: പ്രമാദമായ റിയാസ്‌ മൗലവി വധക്കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ അവസാന ഘട്ടത്തില്‍. അന്വേഷണോദ്യോഗസ്ഥനായ ഡിവൈ എസ്‌ പി പി കെ സുധാകരന്റെ മൊഴിയെടുക്കല്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌. മുന്‍ ഡിവൈ എസ്‌ പി എം വി സുകുമാരന്‍, സി ഐമാരായ സി ബിതോമസ്‌, അബ്‌ദുള്‍ റഹീം, എസ്‌ ഐ അജിത്‌കുമാര്‍, ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ആല്‍ഫമമ്മായി എന്നിവരില്‍ നിന്ന്‌ നേരത്തെ മൊഴിയെടുത്തിരുന്നു. 2017 മാര്‍ച്ച്‌ 20ന്‌ രാത്രിയിലായിരുന്നു പഴയ ചൂരിയിലെ മദ്രസാധ്യാപകനും കുടക്‌ സ്വദേശിയുമായ റിയാസ്‌ മൗലവി കൊല്ലപ്പെട്ടത്‌. കേളുഗുഡ്ഡെ സ്വദേശികളായ അഖിലേഷ്‌ എന്ന അഖില്‍ (25), അജേഷ്‌ എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ്‌ കേസിലെ പ്രതികള്‍. കാസര്‍കോട്‌ പൊലീസ്‌ ആദ്യം അന്വേഷിച്ച കേസ്‌, കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌ പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 8നാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌. അടുത്ത വിചാരണ ഈ മാസം 26ന്‌ നടക്കും. കേസില്‍ 100 സാക്ഷികളുണ്ട്‌. സ്‌പെഷ്യല്‍ പബ്ലിക്ക്‌ പ്രൊസിക്യൂട്ടര്‍ എം അശോകനാണ്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരാകുന്നത്‌.

NO COMMENTS

LEAVE A REPLY