പി ഐ ബി ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ഉടമ പി ഐ ബഷീര്‍ അന്തരിച്ചു

0
11


കാസര്‍കോട്‌: ചെമ്മനാട്ടെ പി ഐ ബി ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ഡക്കറേഷന്‍ സ്ഥാപന ഉടമ നായന്മാര്‍മൂല, പാണലത്തെ പി ഐ ബഷീര്‍ (61) അന്തരിച്ചു. പരേതരായ തളങ്കരയിലെ ഇബ്രാഹിം മസ്‌താന്‍-ആയിഷാബി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ആയിഷ. മക്കള്‍: നൗഫല്‍, അസ്‌കര്‍, അസ്‌താഫ്‌ (ഗള്‍ഫ്‌), ഫമിത, ഫെല്‍മ, നൂര്‍ജഹാന്‍. മരുമക്കള്‍: ഫാത്തിമത്ത്‌ നസീറ, റസീന, ഖാലിദ്‌, ബംബ്രാണ, ശിഹാബ്‌ കൈനോത്ത്‌, ഇബ്രാഹിം മൗവ്വല്‍. സഹോദരങ്ങള്‍: റുഖിയ, പരേതരായ അബ്‌ദുള്‍ ഖാദര്‍, അബ്‌ദുള്ള. പി ഐ ബഷീര്‍ നേരത്തെ കാസര്‍കോട്ടെ ജൂബിലി ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിന്നീടാണ്‌ ചെമ്മനാട്‌ `പിബ്‌’ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയത്‌. അതിവേഗത്തിലായിരുന്നു സ്ഥാപനത്തിന്റെ വളര്‍ച്ച. പുതിയതരം മോഡലുകളിലുള്ള പന്തല്‍ ഡിസൈന്‍ ചെയ്‌ത്‌ അവതരിപ്പിച്ചതായിരുന്നു ബഷീറിന്റെ വിജയ രഹസ്യം. നിരവധി തവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക്‌ പടുകൂറ്റന്‍ പന്തലൊരുക്കി ശ്രദ്ധേയനായിട്ടുണ്ട്‌ `പിബ്‌’. കല്യാണ പന്തലുകളിലെ പുതുമയും ബഷീറിനെ ശ്രദ്ധേയനാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY