സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ എസ്‌ ടി യു പ്രവര്‍ത്തകന്‌ ഗുരുതരം

0
18


കാഞ്ഞങ്ങാട്‌: സ്‌കൂട്ടറില്‍ കോഴി ലോറി ഇടിച്ച്‌ എസ്‌ ടി യു പ്രവര്‍ത്തകന്‌ ഗുരുതരം. അജാനൂര്‍, മുട്ടുന്തല, കൊത്തിക്കാലിലെ മുഹമ്മദി (28)ന്‌ ആണ്‌ പരിക്കേറ്റത്‌. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ രാവിലെ അതിഞ്ഞാല്‍ കോയിപ്പള്ളിക്ക്‌ സമീപത്താണ്‌ അപകടം. മുഹമ്മദ്‌ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ലോറി നൂറു മീറ്റര്‍ അകലെയാണ്‌ നിന്നതെന്ന്‌ പൊലീ സ്‌ പറഞ്ഞു. ഇതാണ്‌ പരിക്ക്‌ ഗുരുതരമാകാന്‍ ഇടയാക്കിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY