അംഗണ്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

0
16


നീലേശ്വരം: അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു.
കരിന്തളം, തലയടുക്കത്തെ ശശിയുടെ ഭാര്യ പി കെ വത്സല(48)യാണ്‌ മരിച്ചത്‌. കൂവാറ്റി അംഗണ്‍വാടിയിലെ അധ്യാപികയാണ്‌. അംഗണ്‍വാടി വര്‍ക്കേഴ്‌സ്‌ ആന്റ്‌ ഹെല്‍പേഴ്‌സ്‌ അസോസിയേഷന്‍ കിനാനൂര്‍- കരിന്തളം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി ബ്ലോക്ക്‌ കമ്മിറ്റി അംഗം, സി പി എം ബ്രാഞ്ച്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചുള്ളിക്കര, പയ്യച്ചേരിയിലെ പരേതനായ കുഞ്ഞിരാമന്‍- ഭാരതി ദമ്പതികളുടെ മകളാണ്‌. മക്കള്‍: ജിഷ്‌ണു പ്രസാദ്‌ (കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി), കൃഷ്‌ണപ്രിയ (ബാലസംഘം വില്ലേജ്‌ കമ്മിറ്റി സെക്രട്ടറി). സഹോദരങ്ങള്‍: ജയരാജന്‍(വി ഇ ഒ പനത്തടി), ജയപ്രഭ(ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി ജീവനക്കാരി), ശുഭ(ബഹ്‌റൈന്‍), ദിവ്യശ്രീ.

NO COMMENTS

LEAVE A REPLY