കൊപ്രാ ഡ്രൈയറിനു തീപിടിച്ചു

0
14


കാഞ്ഞങ്ങാട്‌: കൊപ്രാ ഡ്രൈയറിനു ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്‌ടം. ഇന്നലെ രാവിലെയാണ്‌ ഇരിയ തട്ടുമ്മല്‍ വിറ്റല്‍ ആഗ്രോ കൊപ്രാ ഡ്രൈയറിനു തീപിടുത്തമുണ്ടായത്‌. അഞ്ചര ക്വിന്റലോളം കൊപ്രയും ഡ്രൈയറുമാണ്‌ കത്തിച്ചാമ്പലായത്‌. അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്‌ണന്‍ മാവിലയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നുമെത്തിയ അഗ്നിശമന സേനയാണ്‌ തീയ്യണച്ചത്‌. ഒരുലക്ഷത്തിലധികം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

NO COMMENTS

LEAVE A REPLY