ബലിപെരുന്നാള്‍ രാത്രി പ്രവാസി കുഴഞ്ഞുവീണു മരിച്ചു

0
12


കാസര്‍കോട്‌: മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്ജ്‌ ചെയ്യാന്‍ കടയിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഫോര്‍ട്ട്‌ റോഡിലെ അബ്‌ദുള്‍ ലത്തീഫ്‌ (56) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി എട്ടുമണിയോടെ കാസര്‍കോട്‌, ജാല്‍സൂര്‍ ജംഗ്‌ഷന്‌ സമീപത്തെ കടയിലാണ്‌ സംഭവം. അബ്‌ദുള്‍ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറിലായിരുന്ന അബ്‌ദുള്‍ ലത്തീഫ്‌ പത്തു ദിവസം മുമ്പാണ്‌ അവധിക്ക്‌ നാട്ടില്‍ എത്തിയത്‌. പരേതനായ ഹസന്‍-ഹലീമ ദമ്പതികളുടെ മകനാണ്‌. ഭാര്യ അസ്‌മ. മക്കള്‍: തസ്ലീമ, തൗസീഫ്‌. മരുമകന്‍ അന്‍സാരി. സഹോദരങ്ങള്‍: അബ്‌ദുള്‍ ഖാദര്‍, അബ്‌ദുള്‍ റഹ്‌മാന്‍, അബ്‌ദുള്‍ അനീസ്‌. ഖബറടക്കം തളങ്കര മാലിക്‌ ദീനാര്‍ ജുമാമസ്‌ജിദ്‌ അങ്കണത്തില്‍ നടന്നു.

NO COMMENTS

LEAVE A REPLY