മണ്ണിടിച്ചില്‍ ഭീഷണി; കെ.എസ്‌.ടി.പി റോഡില്‍ ജാഗ്രതാ നിര്‍ദ്ദേശം

0
15


കാസര്‍കോട്‌: റോഡരുകിലെ കുന്നില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന്‌ കെ.എസ്‌.ടി.പി റോഡു വഴിയുള്ള യാത്രക്കാര്‍ക്ക്‌ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ചന്ദ്രഗിരി ജംഗ്‌ഷന്‍ കഴിഞ്ഞ ഉടനെയുള്ള കുന്നിലാണ്‌ വിള്ളല്‍ കാണപ്പെട്ടിട്ടുള്ളത്‌. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത്‌ കുന്നിന്റെ ഒരു ഭാഗം നേരത്തെ കരിങ്കല്ലുകൊണ്ടു കെട്ടിയിരുന്നു. അതിന്റെ ഭാഗത്താണ്‌ ഇപ്പോള്‍ വിള്ളല്‍ കാണപ്പെട്ടത്‌. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വേഗത കുറച്ച്‌ ഓടിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥലത്ത്‌ പൊലീ സ്‌ വേഗതാ നിയന്ത്രണത്തിന്‌ ട്രാഫിക്‌ സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY