ബദിയഡുക്കയില്‍ വസ്‌ത്രാലയത്തില്‍ അഗ്നിബാധ

0
18


ബദിയഡുക്ക: പൊലീസ്‌ സ്റ്റേഷനു സമീപത്തു പ്രവര്‍ത്തിക്കുന്ന വസ്‌ത്രാലയത്തില്‍ തീപിടുത്തം. വന്‍ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.ഉത്തര്‍പ്രദേശ്‌ സ്വദേശി പ്രദീപ്‌ കുമാര്‍ എന്ന മുന്നയുടെ ഉടമസ്ഥതയിലുള്ള ജബ്ബാന വെഡ്ഡിംഗ്‌ സെന്ററില്‍ ഇന്നു രാവിലെയാണ്‌ സംഭവം സമീപത്തെ ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പൊലീസും ചേര്‍ന്ന്‌ തീയണച്ചു. ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ടാണ്‌ അപകടകാരണമെന്നു സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY