കാണാതായെന്ന പരാതിയില്‍ പൊലീസ്‌ അന്വേഷിക്കുന്നയാള്‍ സ്റ്റേഷനില്‍ ഹാജരായി

0
19


കാസര്‍കോട്‌: കാണാതായെന്ന മാതാവിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ്‌ അന്വേഷിക്കുന്ന യുവാവ്‌ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരായി.
ബേവിഞ്ച കെളിഞ്ചികെയിലെ ഷാഫിയുടെ മകന്‍ മുഹമ്മദ്‌ ഫാരിസാ(20)ണ്‌ ഇന്നുച്ചയോടെ വിദ്യാനഗര്‍ പൊലീസില്‍ കീഴടങ്ങിയത്‌. ഇക്കഴിഞ്ഞ ജൂലൈ 19 മുതല്‍ ഇയാളെ കാണാനില്ലെന്ന മാതാവ്‌ സാഹിറയുടെ പരാതിയില്‍ പൊലീസ്‌ അന്വേഷിച്ചു വരികയായിരുന്നു.
തന്റെ മകന്‍ ഗള്‍ഫില്‍ പോയിരുന്നതായും ഇക്കഴിഞ്ഞ ജൂലൈ 19ന്‌ കോഴിക്കോട്ട്‌ എയര്‍പോട്ടില്‍ വന്നിറങ്ങിയെന്നും വീട്ടിലെത്തിയില്ലെന്നുമായിരുന്നു പരാതി. യുവാവില്‍ നിന്ന്‌ തിരോധാനം സംബന്ധിച്ച്‌ പൊലീസ്‌ മൊഴിയെടുത്തു വരികയാണ്‌..

NO COMMENTS

LEAVE A REPLY