അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്ക്‌ ചാഞ്ഞ്‌ വന്‍മരം

0
7


കാനത്തൂര്‍: റോഡിലേക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന വന്‍മരം വന്‍ഡ അപകട ഭീഷണി ഉയര്‍ത്തുന്നു.
കാനത്തൂര്‍ വീട്ടിയടുക്കം ജംഗ്‌ഷനിലാണ്‌ വന്‍ മരം ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്‌. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ്‌ ഈ മരം റോഡിലേക്ക്‌ ചാഞ്ഞത്‌. ഇപ്പോള്‍ ഏത്‌ നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്‌. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്‌. അതുകൊണ്ടു തന്നെ മരം നിലംപൊത്തിയുണ്ടാകുന്ന അപകടം വളരെ വലുതായിരിക്കുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. മരം ഉടന്‍ മുറിച്ചു മാറ്റണമെന്ന്‌ നാട്ടുകാര്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY