മധൂരില്‍ റോഡ്‌ കയ്യേറി മതില്‍ക്കെട്ടി; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്‌

0
10


കാസര്‍കോട്‌: മന്നിപ്പാടി, കാന്തിക്കര ഗോപാലകൃഷ്‌ണ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ദുരിതമയം. റോഡ്‌ കയ്യേറി സ്വകാര്യ വ്യക്തി മതില്‍ നിര്‍മ്മിച്ചതിനാല്‍ ഓവുചാല്‍ മൂടുകയും വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്തതുമാണ്‌ വെള്ളക്കെട്ടിനു കാരണമെന്നു പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാലതിസുരേഷ്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
2003ല്‍ ആണ്‌ ഓവുചാല്‍ നിര്‍മ്മിച്ചത്‌. ഇത്‌ സ്വകാര്യ വ്യക്തി കയ്യേറി മതില്‍ നിര്‍മ്മിച്ചതോടെ റോഡില്‍ രണ്ടടി വരെ വെള്ളം കെട്ടിനില്‍ക്കുകയാണ്‌. കയ്യേറ്റം നടത്തി നിര്‍മ്മിച്ച മതില്‍ പൊളിക്കുവാന്‍ പഞ്ചായത്ത്‌ രേഖാമൂലം 2016ല്‍ സ്വകാര്യ വ്യക്തിക്കു നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത്‌ നടപടിക്കെതിരെ സ്വകാര്യ വ്യക്തി കോടതിയില്‍ കേസ്‌ നല്‍കിയതോടെ തുടര്‍നടപടി തടസ്സപ്പെട്ടിരിക്കുകയാണെന്നും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അറിയിച്ചു. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍, വൃദ്ധര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്കു നടന്നു പോകാന്‍ പോലും കഴിയുന്നില്ലെന്നും ഭൂവുടമയുടെ നിലപാടിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY