കൃഷി നാശം:ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണം

0
30


കാസര്‍കോട്‌: കൃഷി നാശം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ഒരാഴ്‌ച്ചയ്‌ക്കകം നല്‍കണമെന്നു ജില്ലാ കളക്‌ടര്‍ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. വിളയുടെ നാശനഷ്‌ടം കണക്കാക്കുന്നതില്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും കടലാക്രമണം ഉണ്ടായ പ്രദേശങ്ങളിലും ഉടന്‍ കാര്‍ഷിക വിളകളുടെ നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പ്‌ നടത്താനും നിര്‍ദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY