വെള്ളപ്പൊക്കം: ജില്ലാ അവലോകന യോഗം വൈകിട്ട്‌; മന്ത്രി ശൈലജ എത്തും

0
8


കാസര്‍കോട്‌: ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും അടിയന്തര നടപടികള്‍ ആവിഷ്‌ക്കരിക്കുന്നതിനും മന്ത്രി കെ.കെ.ശൈലജ ഇന്നു വൈകിട്ട്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ ഓഫീസില്‍ ചേരുന്ന അടിയന്തര യോഗത്തില്‍ പങ്കെടുക്കും.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോടു നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു മന്ത്രി ശൈലജ കാഞ്ഞങ്ങാട്ടെത്തുന്നത്‌.സംസ്ഥാനത്തെ മുഴുവന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ചുമതല റവന്യൂ മന്ത്രിക്കായതിനാല്‍ അദ്ദേഹത്തിനു തലസ്ഥാനത്തു നിന്നു മാറി നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ മന്ത്രി ശൈലജ ജില്ലയിലെ വെള്ളപ്പൊക്ക കെടുതികള്‍ അവലോകനം ചെയ്യാനെത്തുന്നത്‌.

NO COMMENTS

LEAVE A REPLY