കാര്യങ്കോട്‌ പുഴ കര കവിഞ്ഞു; അച്ചാംതുരുത്തി പാലം ഒലിച്ചു പോയി

0
11


കാസര്‍കോട്‌/കാഞ്ഞങ്ങാട്‌: കാസര്‍കോട്‌ ജില്ലയിലും കനത്ത മഴയും വെള്ളപ്പൊക്കവും. ശക്തമായ കടലാക്രമണത്തിനൊപ്പം മലയിടിച്ചല്‍ ഭീഷണിയും ഉയര്‍ന്നതോടെ വീടുകളില്‍ നിന്നു മാറി താമസിക്കുവാന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കാര്യങ്കോട്‌ പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന്‌ കാര്യങ്കോട്‌, ചാത്തമത്ത്‌, പൊടോതുരുത്തി, പാലായി, തോട്ടുമ്പുറം, ചെമ്മാക്കര, മുണ്ടേമ്മാട്‌, ഓര്‍ച്ച ഭാഗങ്ങളിലാണ്‌ വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്‌. ഇവിടങ്ങളില്‍ നിന്നു 40 കുടുംബങ്ങളെ ആലയി ക്ഷേത്ര ഓഡിറ്റോറിയത്തിലേയ്‌ക്ക്‌ മാറ്റി. അറുപതു കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം തുടരുന്നു. ഇപ്പോഴത്തെ നിലയില്‍ വെള്ളപ്പൊക്കം തുടര്‍ന്നാല്‍ 300 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നു നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍ പറഞ്ഞു. 40 വീടുകള്‍ വെള്ളത്തിനടിയിലാണ്‌. വീടുകളില്‍ കുടുങ്ങിയ സ്‌ത്രീകളെയും കുട്ടികളെയും തോണികളിലാണ്‌ സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്ക്‌ മാറ്റിയത്‌.

NO COMMENTS

LEAVE A REPLY