അതിതീവ്ര മഴ തുടരുമെന്ന്‌ മുന്നറിയിപ്പ്‌

0
20


തിരു: സംസ്ഥാനത്ത്‌ നാലു ദിവസം കൂടി അതിതീവ്രമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി തുടങ്ങി ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.
റണ്‍വെയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിട്ടു. സംസ്ഥാനത്തെ നദികളിലെല്ലാം ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മീനച്ചിലാറും പെരിയാറും ഭാരത പുഴയുമടക്കമുള്ള നദികളെല്ലാം കര കവിഞ്ഞൊഴുകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായി. വിവിധ ഭാഗങ്ങളിലായി ഇന്നു മാത്രം 19 പേര്‍ മരണപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക സ്ഥിരീകരണം. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യവും രംഗത്തിറങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ അംഗങ്ങളും സംസ്ഥാനത്തെത്തും. ഇന്നലെ ഏറ്റവും വലിയ ദുരന്തമുണ്ടായ വയനാട്‌ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.പൂത്തുമലയില്‍ ഉരുള്‍പൊട്ടി കാണാതായ 50 പേരില്‍ ഏഴുപേരുടെ മൃതദേഹം ഇന്നു കണ്ടെടുത്തു.

NO COMMENTS

LEAVE A REPLY