വീണ്ടും പനി മരണം; കോളേജ്‌ വിദ്യാര്‍ത്ഥി മരിച്ചു

0
18


കാസര്‍കോട്‌: കാസര്‍കോട്ട്‌ വീണ്ടും പനി മരണം. പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന കോളേജ്‌ വിദ്യാര്‍ത്ഥി മരിച്ചു.
കാസര്‍കോട്‌ ഗവ.കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ സീതാംഗോളി മുഖാരിക്കണ്ടത്തെ കിരണ്‍ കുമാര്‍ (19)ആണ്‌ മരിച്ചത്‌. പനി ബാധിച്ച്‌ രണ്ട്‌ ദിവസം മുമ്പാണ്‌ കിരണ്‍ കുമാറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ പനി മൂര്‍ച്ഛിക്കുകയും മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചക്കു മരിച്ചു.
മുഖാരിക്കണ്ടത്തെ കിട്ടണ- വിജയലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. കാവ്യ ഏക സഹോദരിയാണ്‌. പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കാസര്‍കോട്‌ ജില്ലയില്‍ വര്‍ധിക്കുകയാണ്‌. ഒരു മാസത്തിനിടയില്‍ പിഞ്ചു കുട്ടികള്‍ ഉള്‍ പ്പെടെ പതിനൊന്നു പേരാണ്‌ പനി ബാധിച്ച്‌ മരിച്ചത്‌.

NO COMMENTS

LEAVE A REPLY