നിയമം ലംഘിച്ച്‌ വാഹനമോടിച്ചവരെ കുട്ടി പൊലീസ്‌ പിടികൂടി; ഉപദേശിച്ചു വിട്ടു

0
7


കാസര്‍കോട്‌: ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിച്ച്‌ വാഹനങ്ങള്‍ ഓടിച്ചവരെ കുട്ടു പൊലീസ്‌ പിടികൂടി. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയശേഷം ട്രാഫിക്‌ ബോധവല്‍ക്കരണ ലഘുലേഖയും ഷേക്കാന്റ്‌ നല്‍കിയുമാണ്‌ വിട്ടയച്ചത്‌.
നായന്മാര്‍മൂല ടി.ഐ.എച്ച്‌.എച്ച്‌.എസിലെ സ്റ്റുഡന്റ്‌ പൊലീസ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ നായന്മാര്‍മൂല ദേശീയപാതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്‌ടര്‍ ഡോ. ഡി.സജിത്ത്‌ ബാബു, ആര്‍.ടി.ഒ മോഹന്‍ദാസ്‌, എം.വി.ഐ രതീഷ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്‌.പി പി.ഹസൈനാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ 31 സ്റ്റുഡന്റ്‌സ്‌ പൊലീസ്‌ യൂണിറ്റുകളിലും ട്രാഫിക്‌ ബോധവല്‍ക്കണ പരിപാടി നടന്നു.

NO COMMENTS

LEAVE A REPLY