ബദിയഡുക്കയില്‍ ചീട്ടുകളി സംഘം അറസ്റ്റില്‍

0
6


ബദിയഡുക്ക: ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനു പിന്നിലെ സ്വകാര്യ സ്‌കൂളിനു സമീപത്തെ പറമ്പില്‍ പണം വച്ച്‌ ചീട്ടു കളിക്കുകയായിരുന്ന 9 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മൂകംപാറയിലെ ബഷീര്‍ (38), മഞ്‌ജുനാഥ (32), ബദിയഡുക്കയിലെ ഭരത്‌ (29), മിഥുന്‍ (26), അഷ്‌റഫ്‌ (41), അനില്‍ കുമാര്‍ (37), വിജയ (35), മാര്‍ക്കറ്റ്‌ റോഡിലെ പ്രസന്ന(38), മൂകംപാറയിലെ അബ്‌ദുള്‍ ലത്തീഫ്‌(42) എന്നിവരെയാണ്‌ എസ്‌ ഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌. കളിക്കളത്തില്‍ നിന്നും 7360 രൂപയും പിടികൂടി.
ബദിയഡുക്ക പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ചൂതാട്ടം ശക്തമാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ്‌ പൊലീസ്‌ വ്യാപകമായ നടപടി ആരംഭിച്ചത്‌.
നടപടിയുടെ ഭാഗമായി ബദിയഡുക്ക ടൗണില മഡ്‌ക്ക കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചു പൂട്ടിച്ചിരുന്നു. ഇതോടെ സംഘങ്ങള്‍ ഉള്‍പ്രദേശങ്ങളിലേയ്‌ക്ക്‌ വലിഞ്ഞതായി സൂചനയുണ്ട്‌.
പെര്‍ള ടൗണിലെ മഡ്‌ക്ക കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പൊലീസ്‌ റെയ്‌ഡില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പള്ളക്കാന സ്വദേശികളായ ഉദയകുമാര്‍ (51), ചന്ദ്രശേഖര (35) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ നിന്നു 1010 രൂപയും പിടികൂടി.

NO COMMENTS

LEAVE A REPLY