ബൈക്കിടിച്ച്‌ പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു

0
5


കാസര്‍കോട്‌: ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. ആന്ധ്രാപ്രദേശ്‌, തിരുപ്പതി സ്വദേശി ജയിന്‍ സാഹിബ്‌ (70) ആണ്‌ തിരുപ്പതിയിലെ ആശുപത്രിയില്‍ മരിച്ചത്‌. ഈ മാസം 13ന്‌ ചെങ്കള, അഞ്ചാംമൈലിലായിരുന്നു അപകടം. ബന്ധുക്കളെത്തിയാണ്‌ കാസര്‍കോട്ടു നിന്നു തിരുപ്പതിയിലെ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോയത്‌. അപകടത്തില്‍ ബൈക്കു യാത്രക്കാരനെതിരെ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY