കുവൈത്തിലേക്ക്‌ യാത്ര തിരിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

0
20


കാഞ്ഞങ്ങാട്‌: വീട്ടില്‍ നിന്ന്‌ കുവൈത്തിലേക്ക്‌ പുറപ്പെട്ട യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചെറുപനത്തടിയിലെ ലിബി (19)നെയാണ്‌ കഴിഞ്ഞ മാസം 12 മുതല്‍ കാണാതായത്‌. പിതൃ സഹോദരന്‍ തോമസിന്റെ പരാതിയിന്മേല്‍ രാജപുരം പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി.
കുവൈത്തിലായിരുന്ന ലിബിന്‍ സഹോദരിയുടെ കല്ല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഇക്കഴിഞ്ഞ ഏപ്രിലിലാണ്‌ നാട്ടില്‍ തിരികെയെത്തിയത്‌. തിരിച്ച്‌ കഴിഞ്ഞ മാസം 12ന്‌ ആണ്‌ കുവൈത്തിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിയത്‌. എന്നാല്‍ ലിബിന്‍ കുവൈത്തില്‍ എത്തിയിട്ടില്ലെന്ന്‌ അവിടെയുള്ള മാതാവ്‌ നാട്ടില്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ്‌ പിതൃ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്‌. പതിനാലാം തീയ്യതി വരെ ലിബിന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായി പറയുന്നു. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY